ഈഡന്‍ പാര്‍ക്ക്: രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു

ഈഡന്‍ പാര്‍ക്കില്‍ രണ്ടാം ദിവസത്തെ കളി മഴ മൂലം ഉപേക്ഷിച്ചു. 66.5 ഓവറുകളാണ് രണ്ടാം ദിവസം മഴ കവര്‍ന്നത്. 171 റണ്‍സ് ലീഡോടു കൂടി ന്യൂസിലാണ്ട് 229/4 എന്ന നിലയിലാണ്. 102 റണ്‍സ് നേടിയ കെയിന്‍ വില്യംസണെയാണ് ടീമിനു ഇന്ന് നഷ്ടമായത്. ഹെന്‍റി നിക്കോളസ് 49 റണ്‍സും ബിജെ വാട്ളിംഗ് 17 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.

ജെയിംസ് ആന്‍ഡേഴ്സണ്‍ വില്യംസണെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. നാളെ പതിവിലും അരമണിക്കൂര്‍ മുന്നേ കളി ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലിയോണിനൊപ്പം പൊരുതി നിന്ന് ബാഴ്സലോണ
Next articleവിൽഷെറിന് വീണ്ടും പരിക്ക്, ഹോളണ്ടിനെതിരെ ഇറങ്ങില്ല