
- Advertisement -
ആദ്യ ഇന്നിംഗ്സില്‍ 40 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 118 റണ്‍സും നേടി അയര്‍ലണ്ടിന്റെ ചെറുത്ത് നില്പിനെ നയിച്ച കെവിന് ഒ ബ്രൈനു ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ മികച്ച തുടക്കം. 440 റേറ്റിംഗ് പോയിന്റുമായി 66ാം സ്ഥാനത്താണ് കെവിന് നില്‍ക്കുന്നത്. ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഏറ്റവും മികച്ച രണ്ടാമത്തെ തുടക്കമാണ് കെവിനിന്റേത്.
1877ല്‍ 447 റേറ്റിംഗ് പോയിന്റ് നേടിയ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ചാള്‍സ് ബാന്നെര്മാന്റെ പ്രകടനമാണ് ഇതിനു മുമ്പത്തെ എറ്റവും മികച്ച റാങ്കിംഗ് തുടക്കം. 2001ല്‍ അമിനുള്‍ ഇസ്ലാം(ബംഗ്ലാദേശ്-432 റേറ്റിംഗ് പോയിന്റ്), 1992ല്‍ സിംബാബ്വേയുടെ ഡേവിഡ് ഹൗട്ടണ്(431) എന്നിവരാണ് പട്ടികയിലെ മൂന്നും നാലും സ്ഥാനത്ത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement