സൂപ്പര്‍ സിക്സിലും കരുത്ത് കാട്ടി സ്കോട്‍ലാന്‍ഡ്

- Advertisement -

യുഎഇയ്ക്കെതിരെ മികവാര്‍ന്ന് ജയവുമായി സ്കോട്‍ലാന്‍ഡ്. ഇന്നലെ നടന്ന സൂപ്പര്‍ സിക്സ് മത്സരത്തിലാണ് 73 റണ്‍സിന്റെ ആധികാരിക ജയം സ്കോട്‍ലാന്‍ഡ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്‍ലാന്‍ഡ് 50 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 322 റണ്‍സ് ആണ് നേടിയത്. ടോപ് ഓര്‍ഡറിന്റെയും മധ്യനിരയുടെ മികവാര്‍ന്ന പ്രകടനമാണ് ടീമിനെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. മാത്യൂ ക്രോസ് 114 റണ്‍സ് നേടിയപ്പോള്‍ കാലം മക്ലോഡ്(78), കൈല്‍ കോയെറ്റ്സര്‍(43) എന്നിവര്‍ക്ക് പുറമേ റിച്ചി ബെറിംഗ്ടണ്‍(37*), ജോര്‍ജ്ജ മുന്‍സേ(30) എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു.

യുഎഇ നായകന്‍ രോഹന്‍ മുസ്തഫയാണ് ബൗളിംഗില്‍ അവര്‍ക്കായി തിളങ്ങിയത്. 4 വിക്കറ്റുകളാണ് രോഹന്‍ നേടിയത്.

മുഹമ്മദ് ഉസ്മാന്‍, അഹമ്മദ് റാസ എന്നിവര്‍ അര്‍ദ്ധ ശതകങ്ങളുമായി ഏഴാം വിക്കറ്റില്‍ നടത്തിയ ചെറുത്ത് നില്പ് മാത്രമാണ് യുഎഇയ്ക്ക് എടുത്ത് പറയാവുന്ന പ്രകടനം. 105 റണ്‍സാണ് ഇവര്‍ നേടിയത്. ഉസ്മാന്‍ 80 റണ്‍സ് നേടിയപ്പോള്‍ റാസ 50 റണ്‍സ് നേടി പുറത്തായി. സ്കോട്‍ലാന്‍ഡിനു വേണ്ടി ക്രിസ് സോള്‍ നാലും ബ്രാഡ്‍ലി വീല്‍, സഫ്യാന്‍ ഷെറീഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. 47.4 ഓവറില്‍ യുഎഇ 249 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement