കറുത്ത കുതിരകളായി സ്കോട്‍ലാന്‍ഡ്, ആദ്യ ചുവട് പിഴച്ച് അഫ്ഗാനിസ്ഥാന്‍

- Advertisement -

ലോകകപ്പ് യോഗ്യതയ്ക്കായി ഏറെ സാധ്യത കല്പിച്ചിരുന്ന അഫ്ഗാനിസ്ഥാനു ആദ്യ കാല്‍വെയ്പ് പിഴച്ചു. ഗ്രൂപ്പ് ബി മത്സരത്തില്‍ സ്കോട്‍ലാന്‍ഡ് അഫ്ഗാനിസ്ഥാനെതിരെ 7 വിക്കറ്റിന്റെ ജയം നേടുകയായിരുന്നു. അഫ്ഗാനിസ്ഥാന്‍ നേടിയ 255 റണ്‍സ് പിന്തുടരാനിറങ്ങിയ സ്കോട്‍ലാന്‍ഡിനു തുടക്കം പിഴച്ചു. 21/2 എന്ന നിലയിലേക്ക് വീണ ടീമിനെ എന്നാല്‍ അത്ഭുതകരമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ റിച്ചി ബെറിംഗ്ടണ്‍-കാലം മക്ലിയോഡ് സഖ്യം തിരികെ മത്സരത്തിലേക്ക കൊണ്ടുവരികയായിരുന്നു. 208 റണ്‍സ് കൂട്ടുകെട്ടിനെ റഷീദ് ഖാന്‍ തകര്‍ത്തുവെങ്കിലും ഏറെ വൈകിപ്പോയിരുന്നു അഫ്ഗാനിസ്ഥാനു. റിച്ചി ബെറിംഗ്ടണ്‍ 67 റണ്‍സ് നേടി പുറത്തായെങ്കിലും മക്ലിയോഡ് 157 റണ്‍സുമായി പുറത്താകാതെ നിന്നു അഫ്ഗാന്‍ പരാജയം ഉറപ്പാക്കി. 47.2 ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തിലാണ് സ്കോട്‍ലാന്‍ഡിന്റെ വിജയം. മുജീബ് സദ്രാനും(2) റഷീദ് ഖാനുമാണ് അഫ്ഗാനിസ്ഥാന്റെ വിക്കറ്റ് നേട്ടക്കാര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥനെ മുഹമ്മദ് നബി(92), നജീബുള്ള സദ്രാന്‍(67) എന്നിവരുടെ ഇന്നിംഗ്സാണ് 255 എന്ന സ്കോറിലേക്ക് എത്തിച്ചത്. 71/4 എന്ന നിലയില്‍ നിന്ന് 220/5 എന്ന നിലയിലേക്ക് ടീമിനെ എത്തിച്ചുവെങ്കിലും ഒരേ ഓവറില്‍ തന്നെ ഇരുവരും പുറത്തായത് ടീമിനു തിരിച്ചടിയായി. നബി റണ്ണൗട്ടായാണ് പുറത്തായത്.

സ്കോട്‍ലാന്‍ഡിനു വേണ്ടി ബ്രാഡ്‍ലി വീല്‍, റിച്ചി ബെറിംഗ്ടണ്‍ എന്നിവര്‍ മൂന്നും സഫ്യാന്‍ ഷെറീഫ് രണ്ടും വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement