വിന്‍ഡീസിനെ 198 റണ്‍സിനു എറിഞ്ഞിട്ട് സ്കോട്‍ലാന്‍ഡ്, വിജയികള്‍ക്ക് ലോകകപ്പ് യോഗ്യത

നിര്‍ണ്ണായകമായ സൂപ്പര്‍ സിക്സ് മത്സരത്തില്‍ സ്കോട്‍ലാന്‍ഡിനെതിരെ വിന്‍ഡീസിനു ബാറ്റിംഗ് തകര്‍ച്ച. അര്‍ദ്ധ ശതകങ്ങളുമായി എവിന്‍ ലൂയിസും മര്‍ലന്‍ സാമുവല്‍സും മാത്രം പൊരുതി നിന്ന ബാറ്റിംഗ് നിര 48.4 ഓവറില്‍ 198 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 66 റണ്‍സ് നേടിയ ലൂയിസ് ആണ് ടോപ് സ്കോറര്‍. 51 റണ്‍സ് നേടി മര്‍ലന്‍ സാമുവല്‍സും മികച്ച പിന്തുണ നല്‍കി.

സ്കോട്‍ലാന്‍ഡിനായി സഫ്യാന്‍ ഷറീഫ്, ബ്രാഡ്‍ലി വീല്‍ എന്നിവര്‍ മൂന്നും മൈക്കല്‍ ലീസ്ക് രണ്ട് വിക്കറ്റും നേടി. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 2019 ലോകകപ്പ് യോഗ്യത ഉറപ്പാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleബ്രസീലിന്റെ ലോകകപ്പ് ജേഴ്സികൾ എത്തി
Next articleസന്തോഷ് ട്രോഫി; ബംഗാളിന് തകർപ്പൻ വിജയം