Picsart 23 08 27 12 05 40 314

സൗദ് ഷക്കീലിനെ പാകിസ്താൻ ഏഷ്യാ കപ്പ് ടീമിൽ എടുത്തു

2023ലെ ഏഷ്യാ കപ്പിനുള്ള ടീമിൽ ഇടംകൈയ്യൻ ബാറ്റർ സൗദ് ഷക്കീലിനെ പാകിസ്ഥാൻ പുതുതായി ചേർത്തു. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഷക്കീലിന് ഏഷ്യാ കപ്പിലേക്ക് അവസരം കിട്ടാൻ കാരണം. അദ്ദേഹം ദേശീയ ടീമിനൊപ്പം ഞായറാഴ്ച മുള്‌ട്ടാനിലേക്ക് പോകും.

17 അംഗ ടീമിൽ ആദ്യം തിരഞ്ഞെടുത്ത തയ്യബ് താഹിറിനെ ഇപ്പോൾ ‘ട്രാവലിംഗ് റിസർവിലേക്ക്’ മാറ്റി. പിഎസ്എൽ 2023ൽ കറാച്ചി കിംഗ്സിനായി നന്നായി കളിക്കുകയും എമർജിംഗ് പുരുഷ ഏഷ്യാ കപ്പിന്റെ ഫൈനലിൽ ഇന്ത്യ എക്കെതിരെ സെഞ്ച്വറി നേടുകയും ചെയ്ത താരമായിരുന്നു താഹിർ.

ഇതുവരെയുള്ള തന്റെ ടെസ്റ്റ് കരിയറിൽ 87.50 ശരാശരിയിൽ രണ്ട് സെഞ്ചുറികളും ആറ് അർധസെഞ്ചുറികളും സഹിതം 875 റൺസ് നേടിയ ഷക്കീൽ അത്യപൂർവ്വ ഫോമിലാണുള്ളത്. അഫ്ഗാനിസ്ഥാനെതിരെ അടുത്തിടെ സമാപിച്ച മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലും അദ്ദേഹം കളിച്ചിരുന്നു.

Exit mobile version