Site icon Fanport

ഇരട്ട ശതകം പൂര്‍ത്തിയാക്കി സൗദ് ഷക്കീൽ, പാക്കിസ്ഥാന്‍ 461 റൺസിന് ഓള്‍ഔട്ട്

ശ്രീലങ്കയ്ക്കെതിരെ ഗോള്‍ ടെസ്റ്റിൽ പാക്കിസ്ഥാന്‍ മികച്ച സ്കോറിൽ. സൗദ് ഷക്കീൽ ഇരട്ട ശതകം നേടിയപ്പോള്‍ 149 റൺസ് ലീഡാണ് പാക്കിസ്ഥാന്‍ നേടിയിട്ടുള്ളത്. 461 എന്ന നിലയിൽ പാക്കിസ്ഥാന്‍ മൂന്നാം ദിവസം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചു.

അഗ സൽമാന്‍ 83 റൺസ് നേടി പുറത്തായപ്പോള്‍ സൗദ് ഷക്കീൽ 208 റൺസുമായി പുറത്താകാതെ നിന്നു. 25 റൺസ് നേടിയ നൗമന്‍ അലിയാണ് ഇന്ന് പാക്കിസ്ഥാനായി റൺസ് കണ്ടെത്തിയ മറ്റൊരു താരം. ശ്രീലങ്കയ്ക്കായി രമേശ് മെന്‍ഡിസ് അഞ്ചും പ്രഭാത് ജയസൂര്യ 3 വിക്കറ്റും നേടി.

മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ശ്രീലങ്ക വിക്കറ്റ് നഷ്ടമില്ലാതെ 14 റൺസ് നേടിയിട്ടുണ്ട്. പാക്കിസ്ഥാന്റെ കൈവശം 135 റൺസ് ലീഡാണുള്ളത്.

Exit mobile version