മിന്നും ഫോമില്‍ സര്‍ഫ്രാസും ഷൊയ്ബ് മാലിക്കും, പാക്കിസ്ഥാനു പടുകൂറ്റന്‍ സ്കോര്‍

- Advertisement -

സ്കോട്‍ലാന്‍ഡിനെതിരെ സീനിയര്‍ താരങ്ങളുടെ ബാറ്റിംഗ് മികവില്‍ കൂറ്റന്‍ സ്കോര്‍ നേടി പാക്കിസ്ഥാന്‍. സര്‍ഫ്രാസ് അഹമ്മദും ഷൊയ്ബ് മാലിക്കും നേടിയ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 20 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 204 റണ്‍സാണ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ നേടിയത്.

സര്‍ഫ്രാസ് 49 പന്തില്‍ നിന്ന് പുറത്താകാതെ 89 റണ്‍സ് നേടിയപ്പോള്‍ ഷൊയ്ബ് മാലിക്ക് 53 റണ്‍സ് നേടി പുറത്തായി. വെറും 27 പന്തില്‍ നിന്ന് 5 സിക്സുകളുടെ സഹായത്തോടെയാണ് ഷൊയ്ബിന്റെ വെടിക്കെട്ട്. 10 ബൗണ്ടറിയും മൂന്ന് സിക്സുമാണ് സര്‍ഫ്രാസിന്റെ സംഭാവന.

സ്കോട്‍ലാന്‍ഡിനു വേണ്ടി ബൗളിംഗില്‍ മികവ് പുലര്‍ത്തിയത് അലസ്ഡൈര്‍ ഇവാന്‍സ് ആണ്. തന്റെ നാലോവറില്‍ 3 വിക്കറ്റാണ് താരം നേടിയത്. വെറും 23 റണ്‍സാണ് ഇവാന്‍സ് വഴങ്ങിയത്. റിച്ചി ബെറിംഗ്ടണിനാണ് മറ്റൊരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement