സര്‍ഫ്രാസ് അഹമ്മദ്, ഇനി പാക് ടെസ്റ്റ് നായകന്‍

- Advertisement -

ചാമ്പ്യന്‍സ് ട്രോഫി വിജയത്തിനു പിന്നാലെ പാക്കിസ്ഥാന്‍ ടെസ്റ്റ് നായകനായി നിയമിച്ചു കൊണ്ട് സര്‍ഫ്രാസ് അഹമ്മദിനു പുതിയ ദൗത്യം. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷഹ്രിയാര്‍ ഖാനാണ് തീരുമാനം അറിയിച്ചത്. ഇനി പാക്കിസ്ഥാനെ മൂന്ന് ഫോര്‍മാറ്റുകളിലും സര്‍ഫ്രാസ് ആവും നയിക്കുക. മേയ് 2017ല്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിനു ശേഷം മിസ്ബാ ഉള്‍ ഹക്ക് വിരമിച്ചതിനു ശേഷമാണ് പാക് നായക സ്ഥാനത്തേക്ക് ഒഴിവ് വന്നത്.

 

2006ല്‍ പാക്കിസ്ഥാന് അണ്ടര്‍ 19 ലോകകപ്പ് നേടിക്കൊടുത്തതും സര്‍ഫ്രാസിന്റെ നേതൃത്വത്തിലായിരുന്നു. എന്നാല്‍ ടെസ്റ്റില്‍ മിസ്ബാ, യൂനിസ് ഖാന്‍ എന്നിവരുടെ അഭാവം നികത്തുവാന്‍ തക്ക മികവുള്ള താരങ്ങളെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാവും സര്‍ഫ്രാസ് നേരിടേണ്ടി വരിക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement