Site icon Fanport

ട്രിപ്പിൾ സെഞ്ചുറിക്ക് പിന്നാലെ സർഫറാസ് ഖാന് ഡബിൾ സെഞ്ചുറി

രഞ്ജി ട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറിക്ക് പിന്നാലെ ഡബിൾ സെഞ്ചുറിയും നേടി മുംബൈ താരം സർഫറാസ് ഖാൻ. ഹിമാചൽ പ്രദേശിനെതിരായ മത്സരത്തിലാണ് സർഫറാസ് ഖാൻ ഡബിൾ സെഞ്ചുറി നേടിയത്. 213 പന്തിൽ നിന്ന് 226 എടുത്ത സർഫറാസ് ഖാൻ പുറത്താവാതെ നിൽക്കുകയാണ്. 32 ഫോറുകളുടെയും 4 സിക്സുകളുടെയും സഹായത്തോടെയാണ് താരം 226 റൺസ് എടുത്തത്.

ഇന്ന് ഹിമാചൽ പ്രദേശിനെതിരായ  മത്സരത്തിൽ മുംബൈ 3 വിക്കറ്റിന് തകർച്ചയെ നേരിടുന്ന സമയത്താണ് സർഫറാസ് ഡബിൾ സെഞ്ചുറി നേടി മത്സരം മുംബൈയുടെ വരുതിയിലാക്കിയത്. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ മുംബൈ 5 വിക്കറ്റ് നഷ്ടത്തിൽ 372 റൺസ് എടുത്തിട്ടുണ്ട്. 44 റൺസ് എടുത്ത ശുഭം രഞ്ജനെയാണ് സർഫറാസ് ഖാന് പിന്തുണയുമായി ക്രീസിൽ ഉള്ളത്. 62 റൺസ് എടുത്ത പുറത്തായ ക്യാപ്റ്റൻ ആദിത്യ താരെ സർഫറാസിന് മികച്ച പിന്തുണ നൽകി.

കഴിഞ്ഞ രഞ്ജി ട്രോഫി മത്സരത്തിൽ ഉത്തർ പ്രദേശിനെതിരെ സർഫറാസ് ഖാൻ ട്രിപ്പിൾ സെഞ്ചുറി നേടിയിരുന്നു.അന്ന് 301 റൺസ് എടുത്ത താരം പുറത്താവാതെ നിൽക്കുകയായിരുന്നു.

Exit mobile version