Picsart 24 07 06 14 11 56 754

സഞ്ജു സാംസൺ സിംബാബ്‌വെയിലേക്ക് യാത്ര തിരിച്ചു

സിംബാബ്‌വെക്ക് എതിരായ ടി20 പരമ്പരയുടെ ഭാഗമാകാൻ ആയി സഞ്ജു സാംസൺ ഹരാരെയിലേക്ക് യാത്ര തിരിച്ചു. ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്ന സഞ്ജു സാംസൺ ടീമിന്റെ വിജയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് തിരികെ വന്നിരുന്നു. ലോകകപ്പ് ടീമിന്റെ ഭാഗമായ സഞ്ജു, ജയ്സ്വാൾ, ശിവം ദൂബെ എന്നിവർ ഇന്ത്യയിലേക്ക് വരുകയും ഡെൽഹിയിലും മുംബൈയിലും നടന്ന സ്വീകരണ ചടങ്ങിലും ട്രോഫി പരേഡിലും പങ്കെടുക്കുകയും ചെയ്തിരുന്നു.

ഇവരെ മൂന്നു പേരെയും ബി സി സി ഐ സിംബാബ്‌വെക്ക് എതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നു. മൂന്നാം ടി20ക്ക് മുന്നേ ടീമിനൊപ്പം ചേരാനായാണ് ഇന്ന് സഞ്ജു യാത്ര തിരിച്ചത്. സഞ്ജു സാംസണും ഭാര്യ ചാരുലതയും സിംബാബ്‌വെയിലേക്ക് യാത്ര തിരിക്കുന്നതിന്റെ ചിത്രങ്ങൾ ചാരുലത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

ഇന്ന് ആണ് ഇന്ത്യ സിംബാബ്‌വെ പരമ്പര ആരംഭിക്കുന്നത്.

Exit mobile version