Picsart 24 07 03 11 48 49 455

ലോക ചാമ്പ്യന്മാരെ കാത്തു നിൽക്കുന്നത് വൻ സ്വീകരണം, ഓപ്പൺ ബസ് ടൂറും!! സഞ്ജുവും ഇന്ത്യയിലേക്ക് വരും

ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ വൻ വരവേൽപ്പ് ആകും ഇന്ത്യൻ ഗവൺമെന്റ് ഒരുക്കുന്നത്. ടീം ഇന്ന് ബാർബഡോസിൽ നിന്ന് ഇന്ത്യയിലേക്ക് തിരിക്കും. ഇതിനായുള്ള പ്രത്യേക ചാർട്ടേഡ് വിമാനം ഇന്ന് ബാർബഡോസിൽ എത്തി കഴിഞ്ഞു. നാളെ പുലർച്ചെ ഇന്ത്യൻ ടീം ഡെൽഹിയിൽ എത്തും. അവർ അതിനു ശേഷം പ്രധാനമന്ത്രിയുടെ വസതിയിൽ എത്തും. അവിടെ പ്രത്യേക സ്വീകരണം ഒരുക്കിയിട്ടുണ്ട്.

പ്രധാന മന്ത്രി ടീമിനെ നേരിട്ട് കണ്ട് അഭിനന്ദിക്കും. ഇതിനു ശേഷം ടീം അടുത്ത ദിവസം മുംബൈയിലേക്ക് പോകും. മുംബൈയിൽ തുറന്ന ബസ്സിൽ ഒരു ട്രോഫി പരേഡ് നടത്തും. ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാന നേട്ടം ആരാധകർക്ക് അടുത്ത് കാണാൻ ആകുന്നതാകും ഈ പരേഡ്.

സിംബാബ്‌വെക്ക് എതിരായ പരമ്പരയ്ക്കുള്ള ടീമിൽ ഉണ്ടെങ്കിലും മലയാളി താരം സഞ്ജുവും ജയ്സ്വാൾ, ദൂബെ എന്നിവരും ടീമിനൊപ്പം ഡെൽഹിയിൽ എത്തി ടീമിന്റെ ആഘോഷങ്ങളുടെ ഭാഗമാകും. മൂന്നാം ടി20ക്ക് മുമ്പ് ആയി ഇവർ മൂന്ന് പേരും സിംബാബ്‌വെയിലേക്ക് യാത്ര തിരിക്കും. റിസേർവ്സ് ടീമിക് ഉണ്ടായിരുന്ന ഖലീലും റിങ്കുവും നേരെ സിംബാബ്‌വെയിലേക്ക് പോയി.

Exit mobile version