നമന്‍ ഓജയ്ക്ക് പരിക്ക്, ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെ സഞ്ജു സാംസണ്‍ നയിക്കും

- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍ സന്നാഹ മത്സരത്തില്‍ ടീമിനെ മലയാളിത്താരം സഞ്ജു സാംസണ്‍ നയിക്കും. നേരത്തെ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്ന നമന്‍ ഓജയ്ക്ക് പരിക്കേറ്റതാണ് സഞ്ജുവിനു നറുക്ക് വീഴാന്‍ കാരണം. മത്സരത്തില്‍ കീപ്പറും സഞ്ജു തന്നെയായിരിക്കും. മധ്യപ്രദേശ് സ്വദേശിയും കേരളത്തിനായി രഞ്ജിയില്‍ കളിക്കുന്ന ജലജ് സക്സേനയും ടീമില്‍ അംഗമാണ്.

സഞ്ജുവിനു പുറമേ രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍ എന്നിവരും ടീമില്‍ അംഗങ്ങളാണ്. ശനിയാഴ്ച നവംബര്‍ 11നു കൊല്‍ക്കത്തയിലാണ് ദ്വിദിന മത്സരം അരങ്ങേറുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement