Sanju Samson

സഞ്ജു ഇങ്ങനെ കളിക്കുമ്പോൾ തടയുക പ്രയാസമാണ് – ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ

ഇന്ത്യക്ക് ആയി സഞ്ജു സാംസൺ നൽകിയ പ്രകടനത്തെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ മാക്രം. സഞ്ജു നേടി 50 പന്തിൽ 107 റൺസ് ആണ് കളി ദക്ഷിണാഫ്രിക്കയിൽ നിന്ന് അകറ്റിയത് എന്ന് മാക്രം പറഞ്ഞു.

സഞ്ജു ഞങ്ങളുടെ ബൗളേഴ്സിനെ സ്ഥിരം സമ്മർദ്ദത്തിൽ ആക്കിയിരുന്നു എന്ന് മാക്രം പറയുന്നു. “സഞ്ജു അവിശ്വസനീയമാംവിധം നന്നായി കളിച്ചു, ഞങ്ങളുടെ ബൗളർമാരെ സമ്മർദത്തിലാക്കി, അവനെ തടയാനുള്ള ആസൂത്രണങ്ങൾ നടത്തണം, അതിനുള്ള മികച്ച പ്ലാനുകൾ മുന്നോട്ട് പോകാൻ ഞങ്ങളെ സഹായിക്കും.” മാക്രം പറഞ്ഞു.

“ഒരാൾ ഇങ്ങനെ ആക്രമിച്ചു കളിച്ചാൽ, തടയാൻ വളരെ ബുദ്ധിമുട്ടാണ്” മാക്രം പറഞ്ഞു.

Exit mobile version