Site icon Fanport

ലോകകപ്പ് ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തണം എന്ന് മുഹമ്മദ് കൈഫ്

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള 15 കളിക്കാരുടെ അന്തിമ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന നിർണായക മൂന്നാം ഏകദിന മത്സരത്തിൽ അർധ സെഞ്ച്വറിയുമായി സഞ്ജു സാംസൺ തിളങ്ങിയിരുന്നു.

സഞ്ജു

“ഞാൻ സാംസന്റെ പ്രകടനത്തിൽ വളരെയധികം സന്തോഷവാനാണ്. നാലാം സ്ഥാനത്തോ അഞ്ചാം സ്ഥാനത്തോട് അദ്ദേഹത്തിന് തിളങ്ങാൻ ആകൂ. മുമ്പും അത് അദ്ദേഹം ചെയ്തിട്ടുണ്ട്” – കൈഫ് പറഞ്ഞു.

“കിഷനെയോ അക്സർ പട്ടേലിനെയോ മിഡിൽ ഓർഡറിൽ അയക്കുന്നത് അത്ര നല്ല ആശയമല്ല. നിങ്ങൾക്ക് ഇടംകൈയ്യൻ സ്പിൻ കളിക്കാനും ലെഗ് സ്പിൻ കളിക്കാനും സാംസണെ പോലെ ഒരാൾ വേണം.അദ്ദേഹം ലോകകപ്പിന് തയ്യാറാണ്” കൈഫ് പറഞ്ഞു

Exit mobile version