Site icon Fanport

സഞ്ജു സാംസണ് പകരം ജിതേഷ് ശർമ്മ ടീം, ശ്രീലങ്കയ്ക്ക് എതിരെ ഇനി സഞ്ജു കളിക്കില്ല

ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ശേഷിക്കുന്ന രണ്ട് മത്സരത്തിലും സഞ്ജു സാംസൺ കളിക്കില്ല. പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്ററെ ടീമിൽ നിന്ന് ഒഴിവാക്കിയതായി ബി സി സി ഐ അറിയിച്ചു. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ടി20 ഐയിൽ പന്ത് ഫീൽഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സാംസന്റെ ഇടതു കാൽമുട്ടിന് പരിക്കേറ്റിരുന്നു.

സഞ്ജു 23 01 04 20 38 14 390

ഇന്ന് ഉച്ചയ്ക്ക് മുംബൈയിൽ വെച്ച് ബിസിസിഐ മെഡിക്കൽ ടീം സ്‌കാനിംഗിനും സ്പെഷ്യലിസ്റ്റ് അഭിപ്രായത്തിനും വിധേയനായ അദ്ദേഹത്തിന് വിശ്രമവും ചികിത്സയും നിർദ്ദേശിച്ചിട്ടുണ്ട് എന്ന് ബി സി സി ഐ അറിയിച്ചു

സഞ്ജു സാംസണിന് പകരക്കാരനായി ജിതേഷ് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തി. ജനുവരി 5-ന് പൂനെയിൽ ആണ് രണ്ടാം ടി20 മത്സരം നടക്കേണ്ടത്. സഞ്ജു പൂനയിലേക്ക് യാത്ര ചെയ്തിട്ടില്ല.

Exit mobile version