Picsart 25 02 12 11 19 59 021

സഞ്ജു സാംസണ് പരിക്ക് മാറാൻ ശസ്ത്രക്രിയ, ഐപിഎൽ കളിക്കും എന്ന് പ്രതീക്ഷ

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിനിടെ പരിക്കേറ്റ് സഞ്ജു സാംസൺ ശസ്ത്രക്രിയക്ക് വിധേയനായി. വലതു ചൂണ്ടുവിരലിലെ പരിക്ക് മാറാനായി നടത്തിയ ശസ്ത്രക്രിയ വിജയകരമായിരുന്നു. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന് ജോഫ്ര ആർച്ചറുടെ പന്ത് പന്ത് തട്ടിയാണ് പരിക്കേറ്റത്.

2025 ഐപിഎൽ അടുത്തുവരുന്നതിനിടെ, ഈ പരിക്ക് ആരാധകരിൽ ആശങ്ക ഉയർത്തിയിരുന്നു. അദ്ദേഹം എപ്പോൾ പരിശീലനം പുനരാരംഭിക്കും എന്നതിൽ ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നും വന്നിട്ടില്ല. വരാനിരിക്കുന്ന സീസണിൽ രാജസ്ഥാൻ റോയൽസിനെ നയിക്കാൻ അദ്ദേഹം കൃത്യസമയത്ത് ഫിറ്റായി എത്തും എന്ന് സഞ്ജു ആരാധകർ പ്രതീക്ഷിക്കുന്നു.

Exit mobile version