Site icon Fanport

സഞ്ജു സാംസണ് പരിക്ക്, രണ്ടാം ടി20 നഷ്ടമായേക്കും

മലയാളി താരം സഞ്ജു സാംസണ് പരിക്ക്. താരം വ്യാഴാഴ്ച പൂനെയിൽ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായേക്കില്ല. പരിക്ക് കാരണം സഞ്ജു സാംസൺ ഇപ്പോൾ ടീമിനൊപ്പം ഇല്ല. ആദ്യ മത്സരത്തിൽ ബാറ്റു കൊണ്ട് തിളങ്ങാൻ സഞ്ജുവിന് ആയിരുന്നില്ല.

സഞ്ജു 23 01 04 12 47 56 822

കാൽമുട്ടിന് ആണ് പരിക്ക്. സാംസൺ പൂനെയിലേക്ക് സ്ക്വാഡിനൊപ്പം യാത്ര ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. സഞ്ജുവിന്റെ കാലിൽ നടത്തിയ സ്കാനിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ടീം. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടി20യുടെ ആദ്യ ഓവറിൽ ഒരു ക്യാച്ചിന് ശ്രമിക്കുന്നതിനിടയിലാണ് സാംസണ് പരിക്കേറ്റത്. മത്സരത്തിൽ സാംസൺ ഫീൽഡിംഗ് തുടർന്നുവെങ്കിലും വേദന അനുഭവപ്പെട്ടതിനാലാണ് സാംസണെ സ്കാനിംഗിന് അയച്ചത്.

Exit mobile version