Picsart 23 07 29 21 07 59 924

സഞ്ജു നിരാശപ്പെടുത്തി, ഇന്ത്യൻ ബാറ്റിംഗ് തകരുന്നു

ഇന്ത്യ വെസ്റ്റിൻഡീസ് പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ മഴ വില്ലനായി എത്തി. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 113-5 എന്ന് നിൽക്കുമ്പോൾ ആണ് മഴ എത്തിയത്‌. നല്ല തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്‌‌. ഓപ്പണിംഗ് വിക്കറ്റുൻ ഇഷൻ കിഷനും ഗില്ലും ചേർന്ന് 90 റൺസ് ചേർത്തു. പക്ഷെ അതിനു ശേഷം ഇന്ത്യൻ ബാറ്റിംഗ് തകർന്നു.

34 റൺസ് എടുത്ത ഗിൽ ആദ്യം പുറത്തായി.55 റൺസ് എടുത്ത് തുടർച്ചയായി രണ്ടാം ഇന്നിങ്സിലും അർധ സെഞ്ച്വറി നേടിയ ഇഷൻ കിഷൻ പിന്നാലെ കളം വിട്ടു‌. സ്ഥാനക്കയറ്റം കിട്ടിയ അക്സർ പട്ടേൽ ഒരു റൺ എടുത്ത് പുറത്തായി.

ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ 7 റൺസ് എടുത്തും പിന്നാലെ സഞ്ജു സാംസൺ 9 റൺ എടുത്തും പുറത്തായി. ആദ്യ ഏകദിനത്തിൽ അവസരം കിട്ടാതിരുന്ന സഞ്ജുവിന് ഈ മത്സരം മികച്ച ഒരു അവസരമായിരുന്നു. സഞ്ജു തിളങ്ങാത്തത് ആരാധകർക്ക് നിരാശ നൽകും.

ഇപ്പോൾ റൺ ഒന്നും എടുക്കാതെ സൂര്യകുമാർ യാദവ് ആണ് ക്രീസിൽ ഉള്ളത്.

Exit mobile version