Picsart 25 02 03 20 14 51 514

സഞ്ജു സാംസണ് പരിക്ക്!! രഞ്ജി കളിക്കില്ല! IPL-ന് തിരികെയെത്തും

സഞ്ജു സാംസണ് പരിക്ക്. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിനിടെ ജോഫ്ര ആർച്ചറുടെ പന്ത് കൊണ്ടതിനെ തുടർന്ന് ആണ് സഞ്ജു സാംസണ് പരിക്കേറ്റത്‌. താരത്തിന്റെ ചൂണ്ടുവിരലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. പരിക്ക് കാരണം ഒരു മാസത്തോളം അദ്ദേഹത്തിന് കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരും. ജമ്മു & കശ്മീരിനെതിരായ കേരളത്തിന്റെ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ അദ്ദേഹത്തിന് നഷ്ടമാകും.

സാംസൺ സുഖം പ്രാപിക്കുന്നതിനായി തിരുവനന്തപുരത്തേക്ക് മടങ്ങി. ഇനി നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻ‌സി‌എ) പുനരധിവാസത്തിന് വിധേയനാകും. പരിശീലനം പുനരാരംഭിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് എൻ‌സി‌എ ക്ലിയറൻസ് ആവശ്യമാണ്. ഇനി ഐ‌പി‌എല്ലിൽ ആണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നത്.

Exit mobile version