Site icon Fanport

മസിൽ കാണിക്കുന്ന സെലിബ്രേഷൻ തന്റെ മസിൽ കാണിക്കാൻ അല്ല എന്ന് സഞ്ജു സാംസൺ

Sanju Samson

ഇന്ത്യക്ക് ആയി സെഞ്ച്വറി നേടിയ ശേഷം സഞ്ജു സാംസൺ നടത്തിയ മസിൽ സെലിബ്രേഷനിൽ വ്യക്തത വരുത്തി സഞ്ജു സാംസൺ. താൻ മസിൽ കാണിക്കാൻ വേണ്ടിയല്ല അങ്ങനെ ഒരു ആഹ്ലാദ പ്രകടനം നടത്തിയത് എന്ന് സഞ്ജു പറഞ്ഞു. തന്റെ മനസ്സിൽ അങ്ങനെ ഒരു ആഹ്ലാദം ഉണ്ടായിരുന്നില്ല. താൻ ഡഗൗട്ടിലേക്ക് നോക്കിയപ്പോൾ അവിടെ നിന്ന് സഹതരങ്ങളും പരിശീലകരും ആണ് മസിൽ കാണിക്കാൻ പറഞ്ഞത്. സഞ്ജു പറഞ്ഞു.

Sanju Samson

താ‌ൻ മസിൽ കാണിച്ചത് തന്റെ മസിൽ വലുപ്പം കാണിക്കാൻ അല്ല. അത്രയ്ക്ക് മസിൽ തനിക്ക് ഇല്ല. മറിച്ച് ഇത് തന്റെ മെന്റൽ സ്ട്രെങ്തിനെ സൂചിപ്പിക്കാനാണ്. പല പ്രശ്നങ്ങളെയും അതിജീവിച്ചാണ് ഈ കരിയറിൽ ഇവിടെ വരെ എത്തിയത്. ആ പോരാട്ട വീര്യമാണ് അത്തരം ഒരു ആഹ്ലാദത്തിലൂടെ താൻ ഉദ്ദേശിച്ചത് എന്നും സഞ്ജു പറഞ്ഞു.

Exit mobile version