Site icon Fanport

ദുലീപ് ട്രോഫിയിൽ സഞ്ജു സാംസൺ വെടിക്കെട്ട്, സെഞ്ച്വറിയിലേക്ക് അടുക്കുന്നു

ന്യൂഡൽഹി: സഞ്ജു സാംസൺ കാഴ്ചവെച്ച മികച്ച ബാറ്റിങിന്റ്ർ മികവിൽ ഇന്ത്യ ഡി, അനന്തപുരിൽ നടക്കുന്ന ഇന്ത്യ ബിക്കെതിരായ ദുലീപ് ട്രോഫി പോരാട്ടത്തിൻ്റെ ആദ്യ ദിനം 306/5 എന്ന നിലയിലെത്തി. സഞ്ജു സാംസൺ പുറത്താകാതെ 89 റൺസുമായി ക്രീസിൽ നിൽക്കുന്നുണ്ട്.

Picsart 24 09 19 16 31 40 541

ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരാൻ നോക്കുന്ന അയ്യർ തുടർച്ചയായ രണ്ടാം ഡക്കിന് പുറത്തായെങ്കിലും സഹതാരങ്ങൾ നല്ല പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന് രക്ഷയായി. ദേവദത്ത് പടിക്കൽ (50), ശ്രീകർ ഭരത് (52), റിക്കി ഭുയി (56) എന്നിവർ നൽകിയ നല്ല തുടക്കത്തിന് പിന്നാലെ സാംസൺ വെടിക്കെട്ട് ഇന്നിംഗ്സുമായി നല്ല സ്കോറിലേക്ക് ടീമിനെ നയിച്ചു.

ദിവസം അവസാനിക്കുമ്ബോൾ സാംസണും സരൻഷ് ജെയിനും (26*) ആണ് ക്രീസിൽ. ഇന്ത്യ ബിക്ക് വേണ്ടി ലെഗ് സ്പിന്നർ രാഹുൽ ചാഹർ 3/60, മുകേഷ് കുമാർ (1/37), നവദീപ് സൈനി (1/51) എന്നിവർ നല്ല ബൗളിംഗ് കാഴ്ചവെച്ചു.

83 പന്തിൽ നിന്ന് 10 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം ആണ് സാംസൺ 89ൽ എത്തിയത്.

Exit mobile version