Picsart 24 01 17 19 32 53 617

അവസരം മുതലാക്കാതെ സഞ്ജു സാംസൺ!! ആദ്യ പന്തിൽ ഔട്ട്!!

ടി20 ലോകകപ്പിൽ സഞ്ജു സാംസൺ ഉണ്ടാകും എന്ന് ഇനിയും പ്രതീക്ഷിക്കാൻ ആകുമോ എന്ന് അറിയില്ല. ഇന്ന് അഫ്ഗാനിസ്താന് എതിരായ മൂന്നാം ടി20 മത്സരത്തിൽ സഞ്ജു സാംസൺ ആദ്യ പന്തിൽ തന്നെ പുറത്ത് പോയി. നേരിട്ട ആദ്യ പന്തിൽ തന്നെ ഒരു അറ്റാക്കിംഗ് ഷോട്ടിന് ശ്രമിച്ച സഞ്ജു വെറുതെ വിക്കറ്റ് വലിച്ചെറിയുക ആയിരുന്നു.

ആദ്യ രണ്ടു മത്സരങ്ങളിലും അവസരം കിട്ടാതിരുന്ന സഞ്ജുവിന് ഇന്ന് അവസരം കിട്ടിയത് മലയാളി ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷം നൽകിയിരുന്നു. എന്നാൽ ആ അവസരം സഞ്ജു മുതലെടുത്തില്ല. ഇന്ത്യ 21/3 എന്ന നിലയിൽ പരുങ്ങലിലായ സമയത്ത് ആയിരുന്നു സഞ്ജു ക്രീസിൽ എത്തിയത്. ക്രീസിൽ നിന്ന് നല്ല റൺസ് നേടാനും അതിലൂടെ ഇന്ത്യൻ ക്രിക്കറ്റ് മാനേജ്മെന്റിനെ ഇമ്പ്രസ് ചെയ്യാനും സഞ്ജുവിനാകുമായിരുന്നു. എന്നിട്ടും സഞ്ജു അത്തരത്തിൽ ഒരു ഷോട്ട് കളിച്ച് പുറത്തായത് നിരാശ നൽകും. ടി20 ക്രിക്കറ്റ് ലോകകപ്പിനു മുന്നെയുള്ള ഇന്ത്യയുടെ അവസാന ടി20 മത്സരമാണ് ഇത്.

Exit mobile version