ഇംഗ്ലണ്ട് ടൂര്‍: ഇന്ത്യ എ ടീമില്‍ സഞ്ജു സാംസണ്‍

- Advertisement -

ഇംഗ്ലണ്ട് ടൂറിനായുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയിലും ചതുര്‍ദിന മത്സരത്തിനുമുള്ള ടീമുകളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ശ്രേയസ്സ് അയ്യര്‍ ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെ നയിക്കുമ്പോള്‍ ചതുര്‍ദിന മത്സരങ്ങളില്‍ കരുണ്‍ നായര്‍ ടീമിനെ നയിക്കും. ഇംഗ്ലണ്ട് ലയണ്‍സ്, വിന്‍ഡീസ് എ, ഇന്ത്യ എ എന്നിവരാണ് ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ പങ്കെടുക്കുന്നത്. ചതുര്‍ദിന മത്സരങ്ങളില്‍ ഇന്ത്യ രണ്ട് മത്സരങ്ങളില്‍ വിന്‍ഡീസ് എയെ നേരിടുമ്പോള്‍ ഇംഗ്ലണ്ട് ലയണ്‍സുമായാണ് ഒരു മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. U-19 ലോകകപ്പ് താരങ്ങളായ പൃഥ്വി ഷാ ഇരു ടീമുകളിലും ഇടം നേടിയപ്പോള്‍ ശുഭ്മന്‍ ഗില്‍ ഏകദിന മത്സരത്തിനുള്ള ടീമിലുണ്ട്

ഇന്ത്യ എ(ത്രിരാഷ്ട്ര പരമ്പര): ശ്രേയസ്സ് അയ്യര്‍, പൃഥ്വി ഷാ, മയാംഗ് അഗര്‍വാല്‍, ശുഭ്മന്‍ ഗില്‍, ഹനുമന വിഹാരി, സഞ്ജു സാംസണ്‍, ദീപക് ഹൂഡ, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, കെ ഗൗതം, അക്സര്‍ പട്ടേല്‍, ക്രുണാല്‍ പാണ്ഡ്യ, പ്രസിദ്ധ കൃഷ്ണ, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ്, ശര്‍ദ്ധുല്‍ താക്കൂര്‍

ഇന്ത്യ എ(ചതുര്‍ദിന): കരുണ്‍ നായര്‍, ആര്‍ സമര്‍ത്ഥ്, മയാംഗ് അഗര്‍വാല്‍, അഭിമന്യു ഈശ്വരന്‍, പൃഥ്വി ഷാ, ഹനുമന വിഹാരി, അങ്കിത് ഭാവനേ, വിജയ് ശങ്കര്‍, കെഎസ് ഭരത്, ജയന്ത് യാദവ്, ഷാഹ്ബാസ് നദീം, അങ്കിത് രാജ്പുത്, മുഹമ്മദ് സിറാജ്, നവദീപ് സൈനി, രജനീഷ് ഗുര്‍ബാനി

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement