യോ യോ ടെസ്റ്റില്‍ പരാജയം, ഇന്ത്യ എ ടൂറില്‍ നിന്ന് സഞ്ജു സാസംണ്‍ പുറത്ത്

- Advertisement -

ഇന്ത്യ എ യുടെ ഇംഗ്ലണ്ട് ടൂറില്‍ നിന്ന് സഞ്ജു സാംസണ്‍ പുറത്ത്. ഇന്നലെ ഇംഗ്ലണ്ടിലേക്ക് യാത്ര തിരിച്ച ടീമിനൊപ്പം സഞ്ജു ഇല്ല എന്നാണ് ലഭിക്കുന്ന വിവരം. ഫിറ്റ്നെസ് സംബന്ധമായ മാനദണ്ഡമെന്ന് കരുതുന്ന യോ യോ ടെസ്റ്റിലെ പരാജയം ആണ് സഞ്ജുവിനെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ബിസിസിഐ നിലപാടെടുക്കുവാന്‍ പ്രേരിപ്പിച്ചതെന്നാണ് അറിയുന്നത്.

മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മിറര്‍ ആണ് ഈ വാര്‍ത്ത് പുറത്ത് വിട്ടിരിക്കുന്നത്. 23 വയസ്സുകാരന്‍ മലയാളിത്താരം 16.1 എന്ന യോഗ്യതയ്ക്കാവശ്യമായ യോ-യോ ടെസ്റ്റ് പരിധിയ്ക്കും ഏറെ താഴെ മാത്രമേ സ്കോര്‍ ചെയ്തുള്ളുവെന്നാണ് അറിയുന്നത്.

താരത്തിനു ചില ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായിരുന്നുവെന്നും അതിനാല്‍ മികച്ച രീതിയില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലെ പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചില്ല എന്നുമാണ് ലഭിക്കുന്ന സ്ഥിതീകരിക്കാത്ത വിവരം. ഇതിനെത്തുടര്‍ന്നാണ് യോ-യോ സ്കോര്‍ തീരെ താഴ്ന്ന് പോയതെന്നുമാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement