സഞ്ജു സാംസണ് ശതകം

- Advertisement -

ശ്രീലങ്കയ്ക്കെതിരെ ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനു വേണ്ടി ശതകം സ്വന്തമാക്കി നായകന്‍ സഞ്ജു സാംസണ്‍. ദ്വിദിന സന്നാഹ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 411/9 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തിരുന്നു. രണ്ടാം ദിവസം ഇന്ത്യന്‍ ബോര്‍ഡ് ടീമിനു വേണ്ടി നായകന്‍ സഞ്ജുവിന്റെ തിളക്കമാര്‍ന്ന പ്രകടനത്തിന്റെ ബലത്തില്‍ 57 ഓവര്‍ പിന്നിടുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സ് നേടിയിട്ടുണ്ട്. 107 റണ്‍സാണ് സഞ്ജു നിലവില്‍ നേടിയിട്ടുള്ള റണ്‍സ്.

മലയാളിത്താരം രോഹന്‍ പ്രേം 39 റണ്‍സ് നേടി. ജീവന്‍ജോത് സിംഗ്(35) ആണ് മറ്റൊരു പ്രധാന സ്കോറര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement