സഞ്ജു കുട്ടിക്കാലം മുതലുള്ള സുഹൃത്ത്, താരത്തിന്റെ പ്രകടനത്തിലും സന്തോഷം – ദീപക് ഹൂഡ

അയര്‍ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ തകര്‍പ്പന്‍ വിജയത്തിൽ നിര്‍ണ്ണായകമായത് ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ദീപക് ഹൂഡയും സഞ്ജുവും ചേര്‍ന്ന് നേടിയ റെക്കോര്‍ഡ് റൺ സ്കോറിംഗ് ആയിരുന്നു. 176 റൺസ് നേടിയ ഈ കൂട്ടുകെട്ട് ഇന്ത്യയ്ക്കായി ടി20യിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് നേടിയത്.

ഹൂഡ 104 റൺസ് നേടിയപ്പോള്‍ സഞ്ജു 77 റൺസാണ് നേടിയത്. സഞ്ജു കുട്ടിക്കാലം മുതലെ ഉള്ള സുഹൃത്താണെന്നും താരത്തിനൊപ്പം അണ്ടര്‍ 19 ക്രിക്കറ്റ് മുതൽ കളിച്ചിട്ടുണ്ടെന്നും പറഞ്ഞ ദീപക് ഹൂഡ താന്‍ സഞ്ജുവിന്റെ പ്രകടനത്തിലും സന്തോഷവാനാണെന്ന് വ്യക്തമാക്കി.

ഇന്ത്യയ്ക്കുള്ള ഫാന്‍ ബേസ് കാരണം ഇന്ത്യയ്ക്ക് പുറത്താണ് കളിക്കുന്നതെന്ന് ഒരിക്കലും തോന്നിയില്ലെന്നും ദീപക് ഹൂഡ സൂചിപ്പിച്ചു.

Exit mobile version