Site icon Fanport

സ്ഥിരത ഇല്ലെങ്കിൽ സഞ്ജു സാംസൺ പുറത്താക്കപ്പെടും എന്ന് ആകാശ് ചോപ്ര

മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര, വരാനിരിക്കുന്ന മത്സരങ്ങളിൽ സഞ്ജു സാംസണിൽ നിന്ന് സ്ഥിരതയാർന്ന പ്രകടനം ഉണ്ടാകണം എന്ന് പറഞ്ഞു. സ്ഥിരതയുള്ള പ്രകടനം ഉണ്ടായില്ല എങ്കിൽ സഞ്ജു ടീമിൽ നിന്ന് ഒഴിവാക്കപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

“അവൻ കുറച്ച് റൺസ് കൂടി സ്കോർ ചെയ്യണം, അല്ലാത്തപക്ഷം അവർ അവനെ പുറത്താക്കും” ചോപ്ര തൻ്റെ YouTube ചാനലിൽ അഭിപ്രായപ്പെട്ടു, സാംസൺ അവസരങ്ങൾ മുതലാക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുന്നു.

സാംസൺ ദേശീയ ടീമിൽ സ്ഥിരമായ സ്ഥാനം നേടിയില്ലെങ്കിൽ അത് ഇന്ത്യക്ക് നഷ്ടമാണെന്നും ആകാശ് ചോപ്ര പറഞ്ഞു. സഞ്ജു ബംഗ്ലാദേശിന് എതിരായ ആദ്യ മത്സരത്തിൽ 29 റൺസ് നേടിയിരുന്നു.

Exit mobile version