Picsart 23 05 14 19 14 48 470

“സഞ്ജുവിന് കഴിവുണ്ട്, എങ്കിലും കഴിവുകൾ ക്രമീകരിക്കണം” ഡി വില്ലിയേഴ്സ്

വിക്കറ്റ് കീപ്പിംഗ് ബാറ്റർ സഞ്ജു സാംസണെ കുറിച്ച് സംസാരിച്ച ഡിവില്ലിയേഴ്‌സ് അദ്ദേഹത്തിന് എല്ലാ കഴിവും ഉണ്ടെന്നും തന്റെ കളി ക്രമീകരിക്കുക മാത്രമാണ് സഞ്ജു ചെയ്യേണ്ടത് എന്നും പറഞ്ഞു. ഇന്ത്യയുടെ 17 അംഗ ഏഷ്യാ കപ്പ് ടീമിൽ ബാക്ക്-അപ്പ് കളിക്കാരനായി സാംസൺ തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും ലോകകപ്പിനുള്ള ടീമിൽ താരം ഇല്ല.

“സാംസൺ പുറത്താകാതെ 92 റൺസ് നേടിയപ്പോൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഞാനും ഉണ്ടായുരുന്നു. അദ്ദേഹത്തിന് എല്ലാ ഷോട്ടുകളും ഉണ്ട്. മനസ്സിനെ മെച്ചപ്പെടുത്തേണ്ടതുണ്ട്‌. ഏകദിന ക്രിക്കറ്റുമായി പൊരുത്തപ്പെട പ്രശ്നവും ഉണ്ട്” ഡിവില്ലിയേഴ്സ് പറഞ്ഞു. സഞ്ജുവിനെ തഴഞ്ഞ ഇന്ത്യ സൂര്യകുമാർ യാദവിനെ ലോകകപ്പ് ടീമിൽ എടുത്തിരുന്നു.

.

Exit mobile version