ലോക ഇലവനില്‍ നേപ്പാള്‍ താരം, ഷാകിബ് പിന്മാറി

വിന്‍ഡീസിനെതിരെയുള്ള മത്സരങ്ങള്‍ക്കുള്ള ലോക ഇലവനില്‍ നേപ്പാള്‍ താരം സന്ദീപ് ലാമിച്ചാനേ. ലോര്‍ഡ്സില്‍ മേയ് 31നു നടക്കുന്ന ഏക ടി20 മത്സരത്തില്‍ ലോക ഇലവനെ നയിക്കുന്നത് ഓയിന്‍ മോര്‍ഗന്‍ ആണ്. ഇന്ത്യയുടെ ഹാര്‍ദ്ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക് എന്നിവര്‍ ഉള്‍പ്പെടുന്ന ടീമിലേക്കാണ് ഐപിഎലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് താരം സന്ദീപ് ലാമിച്ചാനെയേ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ ലോക ഇലവനില്‍ നിന്ന് വ്യക്തിഗത കാരണങ്ങള്‍ മൂലം ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍ പിന്മാറിയിട്ടുണ്ട്. ഐസിസി പകരം താരത്തെ നിയമിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കരീബിയിന്‍ ദ്വീപുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ചുഴലിക്കാറ്റില്‍ നാശനഷ്ടം സംഭവിച്ച സ്റ്റേഡിയങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടാണ് ഈ മത്സരം നടത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial