രോഹിത്ത് അര്‍ദ്ധ ശതകം നേടി പുറത്ത്, കോഹ്‍ലിയ്ക്ക് ഡബിള്‍, ഇന്ത്യയ്ക്ക് 500/5

- Advertisement -

രോഹിത് ശര്‍മ്മ(65) ലക്ഷന്‍ സണ്ടകനു വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ഫിറോസ് ഷാ കോട്‍ലയില്‍ രണ്ടാം ദിവസം ഉച്ചഭക്ഷണത്തിനു സിഗ്നല്‍ നല്‍കി അമ്പയര്‍മാര്‍. ഇന്ത്യയുടെ സമ്പൂര്‍ണ്ണാധിപത്യം കണ്ട രണ്ടാം ദിവസവും ആദ്യ സെഷനില്‍ ശ്രീലങ്കയ്ക്ക് ആഘോഷിക്കുവാന്‍ അവസാനം ലഭിച്ച രോഹിത്തിന്റെ വിക്കറ്റ് മാത്രമാണ്. വിരാട് കോഹ്‍ലി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തന്റെ ഇരട്ട ശതകം തികച്ചു. 17 മാസത്തിനിടെ ഇത് വിരാടിന്റെ ആറാം ഇരട്ട ശതകമാണ്. 266 പന്തില്‍ നിന്ന് 225 റണ്‍സുമായി വിരാട് ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. 23 ബൗണ്ടറികളാണ് വിരാട് ഇതുവരെ തന്റെ ഇന്നിംഗ്സില്‍ നേടിയത്. 117.5 ഓവര്‍ നേരിട്ട ഇന്ത്യ 500/5 എന്ന നിലയിലാണ്.

വിരാട് കോഹ്‍ലി തന്റെ ട്രിപ്പിള്‍ സെഞ്ച്വറിക്ക് ശ്രമിക്കുമോ അതോ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുമോ എന്നതാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മത്സരത്തിന്റെ രണ്ടാം ദിവസം മാത്രമായിട്ടുള്ളു എന്നതിനാല്‍ ടീം മാനേജ്മെന്റ് കോഹ്‍ലി പുറത്താകുന്നത് വരെയോ ട്രിപ്പിള്‍ സെഞ്ച്വറി നേടുന്നത് വരെയോ കാത്തിരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement