പേഷ്‍വാര്‍ സല്‍മി നായകനായി സമി തുടരും

- Advertisement -

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസിയായ പേഷ്‍വാര്‍ സല്‍മിയെ ഡാരെന്‍ സമി നയിക്കും. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം സീസണില്‍ പേഷ്‍വാറിനെ ചാമ്പ്യന്‍ പട്ടത്തിലേക്ക് നയിച്ചത് സമിയായിരുന്നു. ഇന്നാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ താരങ്ങളുടെ ലേലം അരങ്ങേറുക. ലാഹോറില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണില്‍ കളിക്കാന്‍ എത്തുകയും ലോക ഇലവനു വേണ്ടി പാക്കിസ്ഥാനില്‍ മത്സരിക്കാനിറങ്ങിയതും ഡാരെന്‍ സമിയ്ക്ക് പാക്കിസ്ഥാനില്‍ സൂപ്പര്‍ ഹീറോ പദവിയാണ് നല്‍കിയിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement