സ്മിത്തിനു പിന്തുണയുമായി സാമി, മാധ്യമങ്ങളോട് താരത്തെ വെറുതേ വിടുവാന്‍ ആവശ്യപ്പെട്ടു

- Advertisement -

കാനഡയില്‍ ടി20 ലീഗ് കളിക്കാനെത്തിയ സ്റ്റീവ് സ്മിത്തിനെ വെറുതെ വിടുവാന്‍ ആവശ്യപ്പെട്ട് ഡാരെന്‍ സാമി. താരം ന്യൂയോര്‍ക്ക് പബ്ബില്‍ ബിയര്‍ കുടിക്കുന്ന ഫോട്ടോ പല മാധ്യമങ്ങളില്‍ വന്നിരുന്നു. താരത്തെ വിടാതെ പിന്തുടര്‍ന്ന് വ്യക്തിപരമായ കാര്യങ്ങളിലും ഇടപെടുന്നത് മാധ്യമങ്ങള്‍ ഒഴിവാക്കണമെന്നാണ് ഡാരെന്‍ സാമി മാധ്യമങ്ങളോട് ആവശ്യപ്പെട്ടത്.

തറയില്‍ വീണ് കിടക്കുന്നൊരു വ്യക്തി വീണ്ടും ചവിട്ടുന്ന പ്രവണതയാണ് മാധ്യമങ്ങളിപ്പോള്‍ ചെയ്യുന്നത് എന്ന് പറഞ്ഞ സാമി തെറ്റ് ചെയ്യാത്തവരായി ആരുമില്ലെന്നും പറഞ്ഞു. ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന സ്മിത്തും വാര്‍ണറും അവരുടെ തെറ്റുകള്‍ക്ക് ശിക്ഷ നേരിടുന്നുണ്ടെന്നു പറഞ്ഞ സാമി അവര്‍ക്ക് മാധ്യമ വിചാരണയുടെ ആവശ്യമില്ലെന്ന് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement