ഓള്‍റൗണ്ട് മികവുമായി സമിത് പട്ടേല്‍, നോട്ടിംഗ്ഹാംഷെയര്‍ സെമിയില്‍

സമിത് പട്ടേലിന്റെ ഓള്‍റൗണ്ട് മികവില്‍ സോമര്‍സെറ്റിനെ 5 വിക്കറ്റിനു പരാജയപ്പെടുത്തി നോട്ടിംഗ്ഹാംഷെയര്‍ നാറ്റ്‍വെസ്റ്റ് ടി20 ബ്ലാസ്റ്റ് സെമിയില്‍. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സോമര്‍സെറ്റ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടിയപ്പോള്‍ നോട്ടിംഗ്ഹാംഷെയര്‍ ലക്ഷ്യം 18.3 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 45 റണ്‍സ് നേടുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത സമിത് പട്ടേലാണ് മത്സരത്തിലെ താരം.

ആദ്യം ബാറ്റ് ചെയ്ത സോമര്‍സെറ്റിനായി സ്റ്റീവെന്‍ ഡേവിസ്(59), പീറ്റര്‍ ട്രെഗോ(40) എന്നിവരുടെ മികച്ച പ്രകടനമാണ് 151 എന്ന സ്കോറിലെത്താന്‍ സഹായിച്ചത്. റോലോഫ് വാന്‍ ഡേര്‍ മെര്‍വ് 27 റണ്‍സുമായി പുറത്താകാതെ നിന്നു. നോട്ടിംഗ്ഹാമിനു വേണ്ടി സമിത് പട്ടേല്‍, ജേക്ക് ബാള്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ 2 വീതം വിക്കറ്റ് നേടി.

152 റണ്‍സ് ചേസ് ചെയ്ത നോട്ടിംഗ്ഹാംഷെയറിന്റെ തുടക്കം മോശമായികുന്നു 66 റണ്‍സ് നേടുന്നതിനിടയില്‍ 4 വിക്കറ്റ് നഷ്ടമായ അവരെ അഞ്ചാം വിക്കറ്റില്‍ സമിത് പട്ടേല്‍(45) ഡാനിയേല്‍ ക്രിസ്റ്റ്യന്‍(36*) കൂട്ടുകെട്ട് നേടിയ 54 റണ്‍സാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സമിത് പട്ടേല്‍ റണ്‍ഔട്ട് ആയെങ്കിലും സ്റ്റീവെന്‍ മുല്ലാനിയുമായി(20*) ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ നായകന്‍ തന്നെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസൈനയ്ക്ക് അനായാസ ജയം, പൊരുതി കയറി സിന്ധു
Next articleഒഡീഷയെ പരിശീലിപ്പിക്കാനായി ശിവ സുന്ദര്‍ ദാസ്