ശതകവുമായി രവികുമാര്‍ സമര്‍ത്ഥ്, മികച്ച സ്കോര്‍ നേടി കര്‍ണ്ണാടക

- Advertisement -

ഇന്ത്യ ബിയ്ക്കെതിരെ ദിയോദര്‍ ട്രോഫിയില്‍ മികച്ച സ്കോര്‍ നേടി കര്‍ണ്ണാടക. മത്സരത്തില്‍ ടോസ് നേടിയ കര്‍ണ്ണാടക നായകന്‍ കരുണ്‍ നായര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നായകനെ വേഗത്തില്‍ നഷ്ടമായെങ്കിലും മയാംഗ് അഗര്‍വാലു(44)-രവികുമാര്‍ സമര്‍ത്ഥും(117) ചേര്‍ന്ന് ടീമിനെ മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. മയാംഗ് പുറത്തായ ശേഷം പവന്‍ ദേശ്പാണ്ഡേ രവികുമാറിനു കൂട്ടായി എത്തി. 46 റണ്‍സാണ് പവന്‍ നേടിയത്. 50 ഓവറില്‍ 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ കര്‍ണ്ണാടക 296 റണ്‍സ് നേടുകയായിരുന്നു.

സിഎം ഗൗതം(28), കൃഷ്ണപ്പ ഗൗതം(20) എന്നിവരാണ് റണ്‍സ് കണ്ടെത്തിയ മറ്റു കര്‍ണ്ണാടക ബാറ്റ്സ്മാന്മാര്‍. ഇന്ത്യ ബിയ്ക്ക് വേണ്ടി സിദ്ധാര്‍ത്ഥ് കൗള്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രണ്ട് വീതം വിക്കറ്റുമായി ജയന്ത് യാദവും ഹര്‍ഷല്‍ പട്ടേലും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു. ഉമേഷ് യാദവിനാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement