അവസാന രണ്ട് ഏകദിനങ്ങളില്‍ സാം കറനും ക്രെയിഗ് ഓവര്‍ട്ടണും ഇംഗ്ലണ്ട് ടീമില്‍

- Advertisement -

തിരക്കേറിയ സീസണിന്റെ ഭാഗമായി ബൗളര്‍മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനായി ഇംഗ്ലണ്ട് ടീമിലേക്ക് പുതിയ രണ്ട് ബൗളര്‍മാരെ ഉള്‍പ്പെടുത്തി. അവസാന രണ്ട് ഏകദിനങ്ങളിലേക്കാണ് സാം കറനെയും ക്രെയിഗ് ഓവര്‍ട്ടണെയും ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയത്. അവസാന രണ്ട് ഏകദിനങ്ങളിലേക്ക് ജേക്ക് ബാളിനെയും ടോം കറനെയും പരിഗണിക്കുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ഡേവിഡ് വില്ലി, ലിയാം പ്ലങ്കറ്റ് എന്നിവര്‍ക്ക് വിശ്രമം നല്‍കാനാണ് സാധ്യത.

ടെസ്റ്റ് അരങ്ങേറ്റം കുറിച്ചുവെങ്കിലും ഓവര്‍ട്ടണും കറനും ഇതുവരെ ഏകദിന അരങ്ങേറ്റം കുറിച്ചിട്ടില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement