പേഷ്വാര്‍ സല്‍മിയ്ക്ക് തകര്‍പ്പന്‍ ജയം, കറാച്ചിയെ തോല്പിച്ചത് 44 റണ്‍സിനു

- Advertisement -

കറാച്ചി കിംഗ്സിനെ 44 റണ്‍സിനു പരാജയപ്പെടുത്തി പേഷ്വാര്‍ സല്‍മി. പോയിന്റ് പട്ടികയില്‍ നാല്, അഞ്ച് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജയിച്ച് സല്‍മി പോയിന്റ് അന്തരം ഒരു പോയിന്റായി കുറച്ചു. കമ്രാന്‍ അക്മലും ഡാരെന്‍ സാമിയുടെ വെടിക്കെട്ട് ബാറ്റിംഗും ഒപ്പം സാദ് നസീമിന്റെ തകര്‍പ്പന്‍ പ്രകടനവും ഒത്തുവന്നപ്പോള്‍ മികച്ച സ്കോര്‍ നേടാന്‍ ആദ്യം ബാറ്റ് ചെയ്ത സല്‍മിയ്ക്ക് സാധിച്ചു. 20 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 181 റണ്‍സാണ് സല്‍മി നേടിയത്. 51 പന്തില്‍ 6 സിക്സുകളുടെ സഹായത്തോടെ കമ്രാന്‍ അക്മല്‍ 75 റണ്‍സാണ് നേടിയത്. സാദ് നസീം 18 പന്തില്‍ 35 റണ്‍സ് നേടിയപ്പോള്‍ ഡാരെന്‍ സാമി 15 പന്തില്‍ പുറത്താകാതെ 36 റണ്‍സ് നേടി. കറാച്ചിക്ക് വേണ്ടി ഉസ്മാന്‍ ഖാന്‍ 3 വിക്കറ്റ് നേടി.

ബാബര്‍ അസം നേടിയ 66 റണ്‍സ് മാത്രമാണ് കറാച്ചിയുടെ ചെറുത്തുനില്പെന്ന് മത്സരത്തില്‍ വിശേഷിപ്പിക്കാവുന്ന പ്രകടനം. 20 ഓവറില്‍ 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 137 റണ്‍സ് മാത്രമേ ടീമിനു നേടാനായുള്ളു. ഷാഹിദ് അഫ്രീദി 8 പന്തില്‍ 26 റണ്‍സ് നേടിയെങ്കിലും അധിക നേരം ക്രീസില്‍ ചെലവഴിക്കാനാകാതെ വന്നത് കറാച്ചിയ്ക്ക് തിരിച്ചടിയായി.

ലിയാം ഡോസണ്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഉമൈദ് ആസിഫ്, വഹാബ് റിയാസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement