Picsart 22 12 27 14 15 40 376

സൽമാനും സെഞ്ച്വറി, പാകിസ്താന് ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ

ന്യൂസിലൻഡിന് എതിരായ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ പാകിസ്താന് മികച്ച സ്കോർ. പാകിസ്താൻ ആദ്യ ഇന്നിങ്സിൽ 438 റൺസ് എടുത്തു. ബാബർ അസം സെഞ്ച്വറി നേടിയതിനു പിന്നാലെ ഇന്ന് അഗ സൽമാനും പാകിസ്താനായി സെഞ്ച്വറി നേടി. അഗ സൽമാന്റെ പാകിസ്ഥാനായുള്ള ആദ്യ സെഞ്ച്വറിയാണ് ഇത്. 155 പന്തിൽ നിന്ന് 103 റൺസ് ആണ് സൽമാൻ നേടിയത്. താരത്തിന്റെ പാകിസ്താനായുള്ള പതിനൊന്നാം ഇന്നിങ്സ് ആയിരുന്നു ഇത്.

ക്യാപ്റ്റൻ ബാബർ അസം 161 റൺസ് എടുത്താണ് പുറത്തായത്. 280 പന്ത് നീണ്ട ഇന്നിങ്സിൽ 15 ഫോറും 1 സിക്സും ബാബർ നേടി. 86 റൺസ് എടുത്ത സർഫറാസും പാകിസ്താനായി തിളങ്ങി.

ന്യൂസിലൻഡിനായി സൗതി 3 വിക്കറ്റുകൾ വീഴ്ത്തി. അജാസ് പട്ടേൽസ്, ബ്രേസ്വെൽ, ഇഷ് സോധി എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version