Sajidkhan

സാജിദ് ഖാന് ഏഴ് വിക്കറ്റ്!!! ഇംഗ്ലണ്ട് 291 റൺസിന് പുറത്ത്

മുൽത്താനിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മേൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി പാക്കിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 366 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 291 റൺസിൽ അവസാനിപ്പിക്കുകയായിരുന്നു.

7 വിക്കറ്റുമായി സാജിദ് ഖാന്‍ ആണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. നോമന്‍ അലി 3 വിക്കറ്റ് നേടി. ഇന്നലെ 114 റൺസ് നേടി പുറത്തായ ബെന്‍ ഡക്കറ്റിന്റെ ചെറുത്ത്നില്പാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്കോര്‍ നൽകിയത്. ജാക്ക് ലീഷ് വാലറ്റത്തിൽ 25 റൺസുമായി പുറത്താകാതെ നിന്നു.

രണ്ടാം ഇന്നിംഗ്സിൽ പാക്കിസ്ഥാന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തി ഷൊയ്ബ് ബഷീര്‍ ഇംഗ്ലണ്ടിനായി മികവ് പുലര്‍ത്തുന്നുണ്ട്. മൂന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 43/3 എന്ന നിലയിലാണ്.

118 റൺസ് ലീഡാണ് ഇപ്പോള്‍ പാക്കിസ്ഥാന്റെ കൈയ്യിലുള്ളത്.

Exit mobile version