
ഇംഗ്ലണ്ടിനെതിരെ ചരിത്രപരമായ 6 റണ്‍സ് വിജയം നേടിയ ആവേശക്കൊടുമുടിയിലാണ് സ്കോടിഷ് താരങ്ങള്‍. തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമായാണ് അവര്‍ ഇതിനെ വിലയിരുത്തുന്നത്. ലോകകപ്പിനു യോഗ്യത നേടാനായില്ലെങ്കിലും ഈ വിജയം ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന് ഉറപ്പാണ്. അവസാന ഓവര്‍ എറിഞ്ഞ സഫ്യാന്‍ ഷെറീഫിന്റെ മികച്ചൊരു യോര്‍ക്കര്‍ ആണ് മാര്‍ക്ക് വുഡിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി വിജയം സ്കോട്ലാന്ഡിനു ഉറപ്പാക്കിയത്.
ഇംഗ്ലണ്ടിനെതിരെ 371 റണ്‍സ് നേടിയ സ്കോട്ലാന്ഡ് നിര ഇംഗ്ലണ്ടിനെ ആദ്യം ഞെട്ടിച്ചു. ലോക റാങ്കിംഗില്‍ ഒന്നാമതുള്ള ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര അതേ നാണയത്തില്‍ തിരിച്ചടിച്ചുവെങ്കിലും വിക്കറ്റുകള്‍ തുടരെ വീഴ്ത്തി സമ്മര്‍ദ്ദം സൃഷ്ടിക്കുവാന്‍ സ്കോട്ലാന്ഡിനു സാധിച്ചിരുന്നു. വിജയ ശേഷം തനിക്ക് കൂടുതല്‍ സംസാരിക്കുവാന്‍ വാക്കുകളില്ലായെന്നാണ് നിര്‍ണ്ണായകമായ അവസാന വിക്കറ്റ് നേടിയ സഫ്യാന്‍ ഷെറീഫ് പറഞ്ഞത്.
ഇത്തരത്തിലൊരു വിജയത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നുവെന്നാണ് സ്കോട്ലാന്ഡ് താരം പറഞ്ഞത്. കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. എന്നാല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുവാനും വിജയം ഞങ്ങള്ക്കൊപ്പമാക്കി മാറ്റുവാനും സാധിച്ചു. അതില്‍ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial