സയ്യദ് അജ്മല്‍ ക്രിക്കറ്റ് മതിയാക്കുന്നു

- Advertisement -

പാക്കിസ്ഥാനില്‍ നടന്നുവരുന്ന ദേശീയ ടി20 ടൂര്‍ണ്ണമെന്റിനു ശേഷം താന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നറിയിച്ച് പാക്കിസ്ഥാന്‍ ഓഫ് സ്പിന്നര്‍ സയ്യദ് അജ്മല്‍. തന്റെ ആക്ഷന്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്നെ തിരുത്തിയ അജ്മല്‍ പിന്നീട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുവാന്‍ കഴിയാതെ പോകുകയായിരുന്നു. യസീര്‍ ഷാ, ഇമാദ് വസീം, ഷദബ് ഖാന്‍ എന്നീ പുത്തന്‍ താരോദയങ്ങളും പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ ഉത്ഭവിച്ചത് താരത്തിനു തിരിച്ചടിയായി. അടുത്ത വരാനിരിക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ താരം ഇസ്ലാമാബാദ് യുണൈറ്റഡിന്റെ ബൗളിംഗ് കോച്ചായി പുതിയ ചുമതല വഹിക്കും.

29ാം വയസ്സിലാണ് സയ്യദ് അജ്മല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. പാക്കിസ്ഥാനായി 35 ടെസ്റ്റ് മത്സരങ്ങളില്‍ ജഴ്സി അണിഞ്ഞ താരം അവയില്‍ നിന്ന് 178 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ഏകദിനങ്ങളില്‍ 113 മത്സരങ്ങളില്‍ നിന്നായി 184 വിക്കറ്റുകളാണ് അജ്മല്‍ സ്വന്തമാക്കിയത്. 2009ല്‍ അരങ്ങേറ്റം നടത്തിയ ശേഷം 2014 വരെ പാക്കിസ്ഥാന്‍ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായിരുന്നു താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement