സമരവിക്രമയെ ന്യൂറോളജിസ്റ്റ് പരിശോധിയ്ക്കും

- Advertisement -

ഫിറോസ് ഷാ കോട്‍ലയുടെ ആദ്യ ദിവസം ബാറ്റ് ചെയ്യുകയായിരുന്നു മുരളി വിജയുടെ ഒരു ഷോട്ട് ഹെല്‍മറ്റില്‍ പതിഞ്ഞ സമരവിക്രമയെ ന്യൂറോളജിസ്റ്റിനെക്കൊണ്ട് പരിശോധിക്കുവാന്‍ തീരുമാനം. ഹെല്‍മറ്റില്‍ പന്ത് കൊണ്ട ശേഷം കളത്തില്‍ നിന്ന് വിട്ടുനിന്ന സദീര സമരവിക്രമയെ സിടി സ്കാനിനു വിധേയമാക്കിയ ശേഷം കാര്യമായ പ്രശ്നങ്ങളില്ല എന്ന് മെഡിക്കല്‍ സംഘങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ കരുതല്‍ എന്ന നിലയില്‍ രണ്ടാം ദിവസം സദീരയെ ഗ്രൗണ്ടില്‍ ഇറക്കേണ്ടതില്ല എന്ന് ടീം മാനേജ്മെന്റ് തീരുമാനിച്ചു.

മുരളി വിജയുെടെ സ്വീപ് ഷോട്ട് 22 വയസ്സുകാരന്‍ വിക്കറ്റ് കീപ്പര്‍ ഓപ്പണറുടെ ഹെല്‍മറ്റ് ഗ്രില്ലിലാണ് പതിച്ചത്. അപകടത്തിനു പുറത്താണെങ്കിലും ചെറിയ അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാലാണ് ന്യൂറോളജിസ്റ്റിനെക്കൊണ്ട് പരിശോധിപ്പിക്കുവാന്‍ ടീം മാനേജ്മെന്റ് തീരുമാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement