സ്കോട്‍ലാന്‍ഡിനെ അനുമോദിച്ച് സച്ചിന്‍

- Advertisement -

ഇംഗ്ലണ്ടിനെതിരെയുള്ള ചരിത്ര വിജയത്തില്‍ സ്കോട്‍ലാന്‍ഡിനെ അനുമോദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അഫ്ഗാനിസ്ഥാന്‍, അയര്‍ലണ്ട്, സ്കോട്‍ലാന്‍ഡ് പോലുള്ള പുതിയ പ്രതിഭകള്‍ സീനിയര്‍ ടീമുകളെ തറപ്പറ്റിക്കുന്നത് ക്രിക്കറ്റിന്റെ നല്ല ഭാവിയെക്കുറിച്ചുള്ള സൂചനയാണെന്ന് പറഞ്ഞ സച്ചിന്‍ ഇവര്‍ക്ക് വലിയ ടീമുകള്‍ക്കെതിരെ സ്ഥിരമായി കളിക്കുവാനുള്ള സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.

ഇംഗ്ലണ്ടിനെതിരെ 6 റണ്‍സിന്റെ ജയമാണ് സ്കോട്‍ലാന്‍ഡ് ഇന്നലെ ഇരു ടീമുകളും തമ്മിലുള്ള ഏക ഏകദിനത്തില്‍ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement