ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ മെച്ചപ്പെടുവാന്‍ സഹായിച്ചത് ടെണ്ടുല്‍ക്കറിനെതിരെ പന്തെറിയുവാന്‍ കഴിഞ്ഞത്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ മാത്രമല്ല ഓസ്ട്രേലിയന്‍ ബൗളര്‍മാരെ മൊത്തതില്‍ മെച്ചപ്പെടുവാന്‍ സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഡാമിയന്‍ ഫ്ലെമിംഗ്. ഏകദിനത്തില്‍ സച്ചിനെ അഞ്ച് തവണയും ടെസ്റ്റില്‍ നാല് തവണയും താരത്തെ വീഴ്ത്തിയ ഫ്ലെമിംഗ് പറയുന്നത്, തുടക്കത്തില്‍ സച്ചിനെതിരെ പന്തെറിയുമ്പോള്‍ എവിടെയാണ് പന്തെറിയേണ്ടതെന്ന യാതൊരുവിധ അറിവും ഇല്ലായിരുന്നുവെന്നാണ്.

പിന്നീട് പന്തെറിഞ്ഞ് പന്തെറിഞ്ഞാണ് പിശക് കുറയ്ക്കുവാനും ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ മെച്ചപ്പെടുവാനും ഇടയായിട്ടുണ്ടെന്ന് ഫ്ലെമിംഗ് പറഞ്ഞു. സച്ചിനാണ് ഞങ്ങളെ കൂടുതല്‍ കൃത്യതയോടെ പന്തെറിയുവാന്‍ പ്രേരിപ്പിച്ചതെന്ന് ഓസീസ് മുന്‍ പേസര്‍ പറഞ്ഞു. സ്വിംഗും ബൗണ്‍സുമെല്ലാം ഉപയോഗിച്ച് സച്ചിനെ വീഴ്ത്തുവാന്‍ തുണയായത് സച്ചിന്റെ തന്നെ മികവാര്‍ന്ന ബാറ്റിംഗിനെ പ്രതിരോധിക്കുവാന്‍ കൂടുതല്‍ കൃത്യതയാര്‍ന്ന പ്രകടനം വേണമെന്ന ചിന്തയാണെന്നും ഫ്ലെമിംഗ് പറഞ്ഞു.

സച്ചിനെതിരെ ഏറ്റവും കൂടുതല്‍ പ്രയാസം ഇന്ത്യയില്‍ നടക്കുന്ന ഏകദിനങ്ങളില്‍ പന്തെറിയുകയാണെന്നാണ് ഫ്ലെമിംഗ് പറഞ്ഞത്. സച്ചിനെതിരെ ഇവിടെ ബൗളര്‍മാര്‍ക്ക് തങ്ങളുടെ പദ്ധതി അടിയ്ക്കടി മാറ്റേണ്ടി വരുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും ഫ്ലെമിംഗ് സൂചിപ്പിച്ചു.

Exit mobile version