“മെസ്സിയും സച്ചിനും അഹങ്കാരം ഒട്ടുമില്ലാത്ത താരങ്ങൾ”

മെസ്സിയും സച്ചിനും ഒരുപോലെയുള്ള താരങ്ങളാണ് എന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്ന. താൻ സച്ചിന്റെയും മെസ്സിയുടെ വലിയ ആരാധകരാണ്. ഇരുവരും രണ്ട് കായിക ഇനങ്ങളിൽ പകരം വെക്കാൻ ഇല്ലാത്ത താരങ്ങളാണ് എന്നാണ് അവരുടെ മൂല്യം കൂടുതൽ കൂട്ടുന്നത് അവരുടെ സ്വഭാവമാണ് എന്ന് റെയ്ന പറഞ്ഞു. മെസ്സിയും സച്ചിനും ഒരേ പോലെ വിനയമുള്ള താരങ്ങളാണ് എന്ന് റെയ്ന പറയുന്നു.

ഇത്ര വലിയ താരങ്ങൾ ആണെങ്കിൽ ഇവർക്ക് രണ്ടു പേർക്കും തലക്കനമില്ല എന്ന് റെയ്ന പറയുന്നു. ഇരുവരും സഹ മനുഷ്യരെ സഹായിക്കുന്നതൊക്കെ അവരുടെ ഗുണം കാണിക്കുന്നു എന്നും റെയ്ന പറഞ്ഞു. സച്ചിൻ ടെൻഡുൽക്കർ ടീമിൽ ഉണ്ടെങ്കിൽ ഇന്ത്യക്ക് രണ്ട് പരിശീകർ ഉള്ളതു പോലെയാണ് എന്നും സച്ചിൻ ടീമിന് അത്ര വലിയ ഗുണം ആണെന്നും റെയ്ന പറഞ്ഞു.

Exit mobile version