ടെണ്ടുൽക്കറും ലാറയുമാണ് തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരെന്ന് ഷെയിൻ വോൺ

തന്റെ കാലഘട്ടത്തിൽ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻമാർ മുൻ ഇന്ത്യൻ താരം സച്ചിൻ ടെണ്ടുൽക്കറും മുൻ വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറയുമാണെന്ന് സ്പിൻ ഇതിഹാസം ഷെയിൻ വോൺ. ഇവർക്ക് രണ്ട് പേർക്കും ശേഷമുള്ള മറ്റൊരു ബാറ്റ്സ്മാനു തമ്മിൽ ഒരുപാട് വ്യതാസം ഉണ്ടായിരുന്നെന്നും ഷെയിൻ വോൺ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാമിൽ നടത്തിയ ലൈവ് സെഷനിൽ ആണ് ഷെയിൻ വോൺ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

സച്ചിൻ ടെണ്ടുൽക്കർ ഏതൊരു സാഹചര്യത്തിലും ബാറ്റ് ചെയ്യാൻ കഴിവുള്ള താരമായിരുന്നെന്നും ഏതൊരു സാഹചര്യത്തിലും ബാറ്റ് ചെയ്യാൻ കഴിവുള്ള ഒരു താരത്തെ തിരഞ്ഞെടുക്കാൻ പറഞ്ഞാൽ താൻ സച്ചിൻ ടെണ്ടുൽക്കറുടെ പേര് പറയുമെന്നും വോൺ വ്യതമാക്കി. അതെ സമയം മത്സരത്തിന്റെ അവസാന ദിവസം 400 റൺസ് ചേസ് ചെയ്തു ജയിക്കാൻ ഉണ്ടെങ്കിൽ താൻ ബ്രയാൻ ലാറയെ തിരഞ്ഞെടുക്കുമെന്നും വോൺ പറഞ്ഞു.

Exit mobile version