ജൂനിയർ സച്ചിനെത്തി; കോഹ്‌ലിക്കെതിരെ പന്തെറിയാൻ

- Advertisement -

ന്യൂസിലണ്ടിനെതിരായ എകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ്‌ ടീം പരിശീലനമാരംഭിച്ചു. കോച്ച് രവിശാസ്ത്രിയുടെ നേതൃത്വത്തിൽ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ഹർദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം വെള്ളിയാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന പരിശീലനത്തിൽ പങ്കെടുത്തു. ഞായറാഴ്ച മുംബൈയിലാണ് അഞ്ചു മത്സരങ്ങളടങ്ങിയ എകദിന പരമ്പരയിലെ ആദ്യ മത്സരം നടക്കുക.

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറായിരുന്നു വെള്ളിയാഴ്ചത്തെ പരിശീലന സെഷനിലെ ശ്രദ്ധേയതാരം. ടീമിന്റെ പ്രത്യേക ക്ഷണപ്രകാരമെത്തിയ അർജുൻ, ക്യാപ്റ്റൻ കോഹ്‌ലി ഉൾപ്പടെയുള്ള ബാറ്റ്സ്മാൻമാർക്കെതിരെ ഏറെ നേരം നെറ്റ്സിൽ പന്തെറിഞ്ഞു, തങ്ങളുടെ ഔദ്യോഗിക ട്വിറ്റെർ അക്കൗണ്ടിൽ ബിസിസിഐ ഇതിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. ഇടം കൈയ്യൻ പേസ് ബൗളിംഗ് ഓൾ റൗണ്ടർ ആയ അർജുൻ, മുംബൈയുടെ അണ്ടർ 19 ടീമിലെ സ്ഥിര സാന്നിധ്യമാണ്.

അടുത്തിടെ ഇംഗ്ലണ്ട് ടീമിന് വേണ്ടിയും നെറ്റ്സിൽ പന്തെറിയാൻ അർജുൻ എത്തിയിരുന്നു, അന്ന് അർജുന്റെ പന്ത്‌ കൊണ്ട്‌ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോണി ബേർസ്റ്റോയ്ക്ക് കാലിനു പരിക്കേറ്റത് വാർത്തയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement