ഇന്ത്യയുടെ വീല്‍ച്ചെയര്‍ ക്രിക്കറ്റ് ടീമിനു സാമ്പത്തിക സഹായം നല്‍കി സച്ചിന്‍

- Advertisement -

ഇന്ത്യയുടെ വീല്‍ച്ചെയര്‍ ക്രിക്കറ്റ് ടീമിനു സാമ്പത്തിക സഹായം നല്‍കി ക്രിക്കറ്റിംഗ് ഇതിഹാസം സച്ചന്‍ ടെണ്ടുല്‍ക്കര്‍. 4 ലക്ഷം രൂപയാണ് സച്ചിന്‍ ടീമിനു നല്‍കിയതെന്നാണ് വീല്‍ച്ചെയര്‍ ക്രിക്കറ്റ് ഇന്ത്യയുടെ സെക്രട്ടറി ജനറല്‍ അറിയിച്ചത്. സെക്രട്ടറി പ്രദീപ് രാജ് ആണ് സഹായം അഭ്യര്‍ത്ഥിച്ച് സച്ചിനു മെയില്‍ അയയ്ച്ചത്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ താരത്തിന്റെ ഓഫീസില്‍ നിന്ന മറുപടി വന്നിരുന്നു.

പ്രദീപുമായി ആശയ വിനിമയം നടത്തി ഏതാനും ദിവസങ്ങള്‍ക്കകം സച്ചിന്‍ പണം നല്‍കി. ബംഗ്ലാദേശിലെ പരമ്പരയ്ക്ക് വേണ്ടി ടീമിന്റെ ടിക്കറ്റുകളും സച്ചിന്‍ തന്നെയാണ് ശരിയാക്കി കൊടുത്തത്. മൂന്ന് മത്സരങ്ങളില്‍ ആദ്യത്തേത് മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഇന്ത്യയ്ക്ക് അടുത്ത രണ്ട് മത്സരങ്ങളും വിജയിക്കാനായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement