രാജ്യസഭ വേതനം പ്രധാനമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് സംഭാവന ചെയ്ത് സച്ചിൻ

രാജ്യസഭയിൽ നിന്നുള്ള തന്റെ മുഴുവൻ വേതനവും പ്രധാനമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് സംഭാവന ചെയ്ത ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. വേതന ഇനത്തിലും മറ്റു ആനൂകുല്യങ്ങളുടെയും ഇനത്തിലും താരത്തിന് ലഭിക്കാനുള്ള 90 ലക്ഷം രൂപയാണ് സച്ചിൻ പ്രധാനമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടിലേക്ക് സംഭാവന ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

400 രാജ്യ സഭ സെഷനുകളിൽ 29 എണ്ണം മാത്രമാണ് സച്ചിൻ പങ്കെടുത്തത്.  വരുന്ന ഏപ്രിൽ 26ന് സച്ചിന്റെ രാജ്യസഭാ കാലാവധി അവസാനിക്കും. 6 വർഷമായി രാജ്യസഭാ മെമ്പർ ആണ് സച്ചിൻ. രാജ്യസഭാ മെമ്പർ ആയിരുന്ന കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിളായി 7.5കോടിയുടെ പ്രവർത്തനങ്ങൾ സച്ചിൻ നടത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഐപിഎല്‍ വിലക്ക് സ്മിത്തിനും വാര്‍ണര്‍ക്കും ഉപകാരം: ഇയാന്‍ ചാപ്പല്‍
Next articleക്ലാസ്സെന്‍ സ്മിത്തിനു പകരക്കാരന്‍