കൊച്ചിയിൽ നിന്ന് ക്രിക്കറ്റ് മാറ്റുന്നതിനെ പിന്തുണച്ച് സച്ചിനും

കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം ക്രിക്കറ്റിനു വേണ്ടി വിട്ടു കൊടുക്കുന്നതിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിനും. ട്വിറ്ററിലൂടെയാണ് സച്ചിൻ കൊച്ചിയിലെ ഫിഫ അംഗീകരിച്ച ഫുട്ബോൾ ഗ്രൗണ്ട് മാറ്റി ക്രിക്കറ്റ് നടത്തുന്നതിരെ തന്റെ പ്രതികരണമറിയിച്ചത്.

ക്രിക്കറ്റ് തിരുവനന്തപുരത്ത് വെച്ചും ഫുട്ബോൾ കൊച്ചിയിൽ നടത്താമെന്ന് സച്ചിൻ നിർദ്ദേശിക്കുകയും ചെയ്തു. ക്രിക്കറ്റ് ബോർഡ് മേധാവി വിനോദ് റായ് ഈ വിഷയത്തിൽ ഉചിതമായത് ചെയ്യാമെന്ന് ഏറ്റിട്ടുണ്ടെന്നും സച്ചിൻ പറഞ്ഞു.  ഈ വിഷയത്തിൽ ക്രിക്കറ്റ് ആരാധകർക്കും ഫുട്ബാൾ ആരാധകർക്കും നിരാശപ്പെടാത്ത രീതിയിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സച്ചിൻ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleശ്രീലങ്കയെ നാട്ടില്‍ കീഴടക്കി പാക്കിസ്ഥാന്‍
Next articleവിജയം 13 റണ്‍സിനു, അക്സലിനെ മറികടന്ന് ഇന്‍ഫോബ്ലോക്സ്